Saturday, March 29, 2008

ചുവരുകള്‍ക്കുള്ളീല്‍ തളയ്ക്കാനാവില്ല ദൈവചൈതന്യത്തെ..

വിശ്വകവി രവീന്ദ്ര നാഥ് ടാഗോര്‍..ഗീതാഞ്ജലി

വാതിലടച്ച് ഈ ക്ഷേത്രത്തിന്റെ ഇരുണ്ട കോണില്‍ നിങ്ങളാരെ പൂജിക്കുന്നു?

കണ്ണൂ തുറന്നു നോക്കൂ..ദൈവം നിങ്ങളുടേ മുമ്പിലില്ല.

അവന്‍ അദ്ധ്വാനിച്ച് ഭൂമി കിളയ്ക്കുന്നവന്റെ കൂടേയാണ്.

കോടികള്‍ മുടക്കി ആകാശഗോപുരങ്ങള്‍ പോലെയുള്ള ദേവാലയങ്ങള്‍ പണീതുയര്‍ത്തിയിട്ട് നാം ആര്‍പ്പുവിളീക്കുകയാണ്..ക്രിസ്തു ഇവിടെ, ക്രിസ്തു അവിടെ,ഇവിടെവന്നാല്‍ ശാന്തി, അവിടെ ചെന്നാല്‍ അശാന്തി എന്നൊക്കെ..

ഇല്ല, വിശ്വസിക്കരുത് നിങ്ങള്‍..ആ മലയിലോ ഈ മലയിലോ അല്ല ദൈവത്തെ ആരാദിക്കേണ്ടതെന്നവന്‍ ദാഹജലത്തിനായ് വന്നവളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തിരിച്ചറിയുക, നിങ്ങളുടെ ഉള്ളീള്‍ ത്തന്നെയുണ്ടവന്‍..ശാന്തിയായ്, സ്നേഹമായ്, ഇളംകാറ്റായ്, കണ്ണീര്‍ മഴയായ് നിങ്ങളെ തലോടിക്കൊണ്ട്..

കേള്‍ക്കുന്നില്ലെ അവന്റെ മൃദുമന്ത്രണം..കാതുകളെ തുറക്കുക, കണ്ണുകളെ പ്രകാശിപ്പിക്കുക, സഹോദരനിലേക്കു നോക്കുക, അവനിലും നിന്നിലും കുടിയിക്കുന്ന ചൈതന്യം ഒന്നു തന്നെയാണെന്നു തിരിച്ചറിയുക...

എന്തിനു വേണ്ടിയാണീ മത്സരങ്ങള്‍? നിന്റെ സഭ, എന്റെ സഭ, നിന്റെ പാരമ്പര്യം, എന്റെ പാരമ്പര്യം, നിന്റെ സ്വത്തുക്കള്‍, എന്റെ സ്വത്തുക്കള്‍ എന്നൊക്കെ പറഞ്ഞ് കോടതികള്‍ കയറിയിറങ്ങുന്നത് ആര്‍ക്കു വേണ്ടി? എല്ലായിടവും വിനയാന്വിതനായി, എല്ലാകളികളീലും തോറ്റവനെ പോലെ കൂകി വിളീക്കപ്പെട്ട് അപമാനിതനായി ശരീരം മുഴുവന്‍ ചതച്ചരയ്ക്കപ്പെട്ടവനായി കൈകള്‍ രണ്ടു വിരിച്ചു നില്‍ക്കുന്നവനായ ക്രിസ്തുവിനു വേണ്ടിയോ? അതോ നമ്മുടെ അല്ലെങ്കില്‍ മറ്റൊരുവന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടിയോ?

എവിടെയെങ്കിലും ആരെങ്കിലും ജയിക്കണമെങ്കില്‍ മറ്റൊരിടത്ത് അപരന്‍ തോല്‍പ്പിക്കപ്പെടണം..ഇത് യാഥാര്‍ത്ഥ്യമാണ്..സഹോദരന്റെ തോല്‍ വിയുടെ കണ്ണീരിന്റെ, ദുഖത്തിന്റെ മുകളില്‍ ചവിട്ടി നിന്നേ നമുക്കു വിജയം ആഘോഷിക്കാനാവൂ..മത്സരങ്ങള്‍ എപ്പോഴും സന്തോഷത്തിന്റെയൊപ്പം അപരന്റെ കണ്ണീരിന്റെ നനവു കൂടി ചേര്‍ന്നതാണെന്നത് വിസ്മരിക്കാതിരിക്കുക..

സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തേയും..

9 comments:

G.MANU said...

തളയ്ക്കാം ദൈവങ്ങളെ വാള്‍മുനത്തിളത്തുമ്പില്‍
തുളയ്ക്കും മതവൈര ചങ്ങലക്കിലുക്കത്തില്‍
തുലയ്ക്കാം ദൈവങ്ങളെ പണമോഹത്തിന്നേലസ്
ഉലയില്‍ കാച്ചും ദുരക്കനലില്‍ കയങ്ങളില്‍....


ദൈവം രക്ഷപെടട്ടേ

ഹരിശ്രീ said...

കൊള്ളാം......


ആശംസകള്‍....

:)

പൂച്ച സന്ന്യാസി said...

"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ..നിന്റെ രാജ്യം വരേണമേ.നിന്റെ തിരുവിഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകേണമേ.."
എല്ലാ ദിവസവും രാവിലെ അള്‍ത്താരയുടെ മുന്‍പില്‍ നിന്ന് രണ്ടു കൈയ്യും മുകളിലേക്കുയര്‍ത്തി ഉച്ചത്തില്‍ ചൊല്ലുന്ന തിരുമേനിമാരും അച്ചന്‍ മാരും കുറെ സത്യ ക്രിസ്ത്യാനികളും...
അതിനുശേഷം തങ്ങളുടെ അരമനയില്‍ ഇരുന്നുകൊണ്ട് ആരുടെ ഇഷ്ടം ഈ ഭൂമിയില്‍ നടക്കണം എന്നാണ് വിളിച്ചുപറയുന്നത്? കോടതിയിലും ചാനലുകളിലും സര്‍ക്കുലര്‍കളിലും " തങ്ങളുടെ ഇഷ്ടം ഈ ഭൂമിയില്‍ നടത്തേണമേ" എന്ന് വിളിച്ചു പറയുമ്പോഴും പാവം കുഞ്ഞാടുകള്‍ ദൈവത്തെ കാണുവാനായി കത്തീട്രലില്‍ ഓടിക്കൂടുന്നു. എവിടെയാണ് ദൈവം?
" അവന്‍ അദ്ധ്വാനിച്ച് ഭൂമി കിളയ്ക്കുന്നവന്റെ കൂടേയാണ്."
"നിങ്ങളുടെ ഉള്ളീള്‍ ത്തന്നെയുണ്ടവന്‍..ശാന്തിയായ്, സ്നേഹമായ്, ഇളംകാറ്റായ്, കണ്ണീര്‍ മഴയായ് നിങ്ങളെ തലോടിക്കൊണ്ട്.."

പാവപ്പെട്ടവന്‍ , തന്റെ മകള്‍ക്കുവേണ്ടി ഒരു അഡ്മിഷന് കോളജിലോ സ്കൂളിലോ ഹോസ്പിട്ടലിലോ ചെന്ന് , തിരുമുഖം കാണാന്‍ കാത്തു നില്‍ക്കുമ്പോള്‍ , എവിടെയാണ് സഹോദരാ ഈ ദൈവം? കത്തീട്രലിലോ അതോ ഈ കത്തുന്ന ഹ്യദയത്തിലോ?

അതെ..മുഖത്തേ കണ്ണ് തുറന്നാല്‍ ദൈവത്തെ കാണൂല്ലാ, മനസ്സിലെ കണ്ണ് തുറക്കൂ...രണ്ടു കൈയ്യും നെഞ്ചത്തു വെച്ച് ' കര്‍ത്താവേ, എന്റെ ഇഷ്ടം അല്ല പിന്നെയോ നിന്റെ ഇഷ്ടം ഈ ഭൂമയില്‍ ആകണമേ' എന്ന് ഉറക്കെ പറയുക, അള്‍ത്താരയില്‍ മാത്രമല്ല ചാനലുകളുടെ മുന്‍പിലും....

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

സ്നേഹിക്കുകയെന്നാല്‍ പരാജയം സമ്മതിക്കുകയെന്നര്‍ത്ഥം??

മറ്റൊരാളെ ജയിക്കാന്‍ അനുവദിക്കുക തന്നെ.

ദൈവം സ്നേഹമാണെന്നു ഞാന്‍ ധരിച്ചിരുന്നു. അപ്പോള്‍ എന്താണു സ്നേഹം എന്നു വ്യക്തമായി നിര്‍വചിക്കേണ്ടി വരുന്നു. ഉത്തരമില്ല!!

ദൈവം സത്യം ആണെന്നു ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. സത്യം ഒന്നേയുള്ളൂ. അതു മനസ്സിലാക്കാന്‍ നമുക്കെളുപ്പം സാധിക്കും. [സമ്മതിച്ചു കൊടുക്കില്ലെങ്കിലും?!!]

ദൈവം നമ്മെ രക്ഷിക്കട്ടെ.

ആശംസകള്‍!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാം :)

Sapna Anu B.George said...

നന്നായിട്ടുണ്ട് കേട്ടോ!!!!!

Lince Joseph said...

I planned writing the comment in Malayalam, but I found many of the writing in a distorted way , so i just thought of telling u that bobbyachan has influenced ne too a lot..

Sapna Anu B.George said...

നന്നായിട്ടുണ്ട്......

gulfmallu said...

പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,Post your blogs directly using RSS feeds


ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feeds ഗള്‍ഫ്‌ മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ്‌ ( add to your web / Get the Java script )എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ .

ഞങ്ങളുടെ വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്, അല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

നന്ദിയോടെ
ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

Read More
www.gulfmallu.tk
The First Pravasi Indian Network