സുവിശേഷങ്ങള്‍ മുഴുവനും ക്രിസ്തു ഈ ഭൂമിയെ എങ്ങനെ സ്നേഹിച്ചു എന്നതിന്റെ സാക്ഷ്യങ്ങളാണ്.പീഡിപ്പിച്ചവരോടു ക്ഷമിച്ചു കൊണ്ടും, ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടും,ഒരു കരണത്ത് അടിച്ചവനു മറുകരണം കാണിച്ചി കൊടുത്തുമൊക്കെ...
എന്നാല്‍ ക്രിസ്തുനാമം പേറുന്ന ഞങ്ങളോ, നിനക്കു സാക്ഷ്യമാകേണ്ടവര്‍ ഞങ്ങള്‍..
പരസ്പരം വെല്ലുവിളിച്ചും കൊലയ്ക്കു കൊടുത്തും, സ്വാര്‍ത്ഥമോഹികള്‍ ഞങ്ങള്‍
പൊറുക്കാനും, ക്ഷമിക്കാനും, മറക്കാനും കഴിയാത്തവര്‍ ഞങ്ങള്‍
സഹജര്‍ പട്ടിണിയില്‍ കിടന്നു വലയുമ്പോഴും കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിത്
നിന്റെ മുമ്പില്‍ ആരാധനയ്ക്കായണയുന്നവര്‍ മൂഡര്‍ ഞങ്ങള്‍
വിശക്കുന്നവന് അപ്പം നല്‍കാതെ ഘോരഘോരം പ്രഭാഷണം നടത്തുന്നവര്‍ ഞങ്ങള്‍
സ്വന്ത കണ്ണീലെ കോല്‍ കാണാതെ അപരന്റെ കണ്ണിലെ കരടെടൂത്തു കളയുവാന്‍ വെമ്പുന്ന ദുഷ്ടരാം വിധികര്‍ത്താക്കള്‍ ഞങ്ങള്‍
സമ്പത്തും സ്റ്റാറ്റസും സമൂഹത്തില്‍ വിലയുമുള്ള മാന്യര്‍ ചമയുവാന്‍ വെമ്പല്‍ കൂട്ടുന്നവര്‍ ഞങ്ങള്‍
അങ്ങോ വിധവകളോടും അനാഥരോടും പാപികളോടൂം കൂടെ ജീവിതം പങ്കിട്ടവന്‍
പുറമേ മനം കുളീര്‍ത്തും പുഞ്ചിരിയും, ഉള്ളീലൊ പക തന്‍ വിഷവുമായ്
കപടത തന്‍ പൊയ് മുഖമണിയുന്നവര്‍ ഞങ്ങള്‍
ആവശ്യക്കാരനാം സഹോദരനില്‍ ദൈവത്തെ കണ്ടുമുട്ടാന്‍ കാഴ്ചയില്ലാതെ
വഴിപാടുകളുമായ്, ഭണ്ടാരങ്ങള്‍ തേടീ തീര്‍ത്ഥയാത്ര നടത്തുന്ന അന്ധരായവര്‍ ഞങ്ങള്‍
എന്നിട്ടും എന്നിട്ടും സ്നേഹവും കരുണയും ആര്‍ദ്രതയുമായ് ഞങ്ങള്‍ തന്‍ ചാരെ വന്നെത്തും ദേവാ..
നിന്‍ നാമം ഉച്ചരിപ്പാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഞങ്ങള്‍
എന്നാലും നിന്‍ മക്കളായ് ഞങ്ങളെ ചേര്‍ത്തണച്ചിരിക്കുന്നു
എന്തു പ്രതിപകരം ഞാന്‍ നിനക്കായ് നല്‍കിടും എന്‍ പ്രഭോ?
മിഴിവെട്ടത്തിലേക്ക്.
9 years ago
2 comments:
കര്‍ത്താവ് ഉയര്‍ത്തെഴുനേറ്റ രാവില്‍ പ്പോലും
കാപഠ്യം നിറഞ്ഞ മനുഷ്യരായിരുന്നൂ ആ സഭയില്‍ ...
കാരണം കലികാലം..ദൈവത്തെ കണ്ടുമുട്ടാന്‍ കാഴ്ചയില്ലാതെ
വഴിപാടുകളുമായ്, ഭണ്ടാരങ്ങള്‍ തേടീ തീര്‍ത്ഥയാത്ര നടത്തുന്ന അന്ധരായവര്‍ ഞങ്ങള്‍
എവിടെ ദൈവമേ.................സത്യമെന്ന രത്നം എന്നിട്ട് പോരെ ദൈവത്തെ കണ്ടെത്തല്‍..?
സജി, സത്യം ക്രിസ്തുവാണ്, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളില്‍ കുടിയിരിക്കുന്ന ഈശ്വരന്‍ തന്നെ ആണ്..എല്ലവരുടെയും ഉള്ളീല്‍ ഒരു ഓംകാരമുണ്ട്...ആ ഓംകാരത്തെ തിരിച്ചറിയുമ്പോള്‍ ഈശ്വരനെ തേടീയുള്ള നമ്മുടെ അലച്ചിലുകള്‍ക്ക് വിരാമമാകുന്നു...
Post a Comment